അല്‍ ഗരാഫയിലെ താനി ബിന്‍ ജാസിം സ്ട്രീറ്റിലെ (ഇത്തിഹാദ് ഇന്റര്സെക്ഷന്) അല്‍ ഹനാ സ്ട്രീറ്റ് ഇന്ന് മുതല്‍ ഭാഗികമായി അടയ്ക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് (അഷ്ഗാല്‍). 18 മാസത്തേക്കാണ് ഗതാഗത നിയന്ത്രണം. അല്‍ ഗരാഫയിലെ സബാഹ് അല്‍ അഹമ്മദ് കോറിഡോര്‍ പദ്ധതിയുടെ ജോലികള്‍ പൂര്‍ത്തിയാക്കാനാണിത്.