Currency

അല്‍ ഹനാ സ്ട്രീറ്റില്‍ 18 മാസത്തേക്ക് ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകന്‍Friday, July 19, 2019 1:42 pm

ദോഹ: അല്‍ ഗരാഫയിലെ താനി ബിന്‍ ജാസിം സ്ട്രീറ്റിലെ (ഇത്തിഹാദ് ഇന്റര്‍സെക്ഷന്‍) അല്‍ ഹനാ സ്ട്രീറ്റ് ഇന്ന് മുതല്‍ ഭാഗികമായി അടയ്ക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് (അഷ്ഗാല്‍). 18 മാസത്തേക്കാണ് ഗതാഗത നിയന്ത്രണം. അല്‍ ഗരാഫയിലെ സബാഹ് അല്‍ അഹമ്മദ് കോറിഡോര്‍ പദ്ധതിയുടെ ജോലികള്‍ പൂര്‍ത്തിയാക്കാനാണിത്. താനി ബിന്‍ ജാസിം സ്ട്രീറ്റിന്റെ കിഴക്കിനും പടിഞ്ഞാറിനും ഇടയിലുള്ള പാതയും അടയ്ക്കും.

താനി ബിന്‍ ജാസിം സ്ട്രീറ്റില്‍ നിന്ന് മദീനത്ത് ഖലീഫയിലേക്ക് വരുന്ന വാഹനങ്ങള്‍ അല്‍ ഹനാ സ്ട്രീറ്റിലേക്ക് തിരിഞ്ഞ് യു ടേണ്‍ എടുത്ത് വലത്തേക്ക് തിരിഞ്ഞാല്‍ താനി ബിന്‍ സ്ട്രീറ്റിന്റെ കിഴക്ക് ഭാഗത്തെത്തും. മദീനത്ത് ഖലീഫയുടെ പടിഞ്ഞാറ് നിന്ന് അല്‍ ഗരാഫ വഴി താനി ബിന്‍ ജാസിം സ്ട്രീറ്റിലേക്ക് എത്തുന്നവര്‍ വലത്തേക്ക് തിരിഞ്ഞ് അല്‍ മനാ സ്ട്രീറ്റിലേക്കും അവിടെ നിന്ന് ലാന്‍ഡ്മാര്‍ക്ക് മാളിന് സമീപത്തെ അല്‍ മര്‍ഖിയ സ്ട്രീറ്റില്‍ നിന്ന് പുതിയ യു ടേണ്‍ എടുത്ത് അല്‍ ഹനാ സ്ട്രീറ്റ് വഴി താനി ബിന്‍ ജാസിം സ്ട്രീറ്റില്‍ എത്താം.

ഖലീഫ അവന്യൂവില്‍ റോഡ് ടാറിങ് നടക്കുന്നതിനെ തുടര്‍ന്ന് ഗരാഫത് അല്‍ റയ്യാന്‍ തുരങ്കപാതയും ഇന്നു മുതല്‍ 26 വരെ അടയ്ക്കും. ഗരാഫത് അല്‍ റയ്യാന്‍ മേഖലയില്‍ നിന്നും ദോഹയിലേക്ക് വരുന്ന വാഹനങ്ങള്‍ തുരങ്കപാതയ്ക്ക് പകരം ഗരാഫത് അല്‍ റയ്യാന്‍ ഇന്റര്‍ചേഞ്ച് ഉപയോഗിക്കണം.

ഇ-റിങ് റോഡിലെ അല്‍ ഖ്വുദ്സ് അല്‍ ഷരീഫ് സ്ട്രീറ്റിന്റെ ഇരു വശങ്ങളിലേക്കുമുള്ള ഓരോ വരി പാതകള്‍ നാളെ മുതല്‍ 3 ദിവസത്തേക്ക് അടയ്ക്കും. ഇ റിങ്ങിലെ നുഐജ മേഖലയിലേക്ക് വരാന്‍ അല്‍ ഖുദ്സ് അല്‍ ഷരീഫ് സ്ട്രീറ്റിന് പകരമായി അല്‍ മദീന സ്ട്രീറ്റ് ഉപയോഗിക്കാം. അസാദ് ബിന്‍ ഫുറത് സ്ട്രീറ്റിന് പകരമായി ബിലാല്‍ ബിന്‍ റബാഹ് സ്ട്രീറ്റും ഉപയോഗിക്കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x