കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദര്‍ശന വേളയിലാണ് റൂപേ കാര്‍ഡിന് യു.എ.ഇയില്‍ ഔദ്യോഗികമായി അംഗീകാരം ലഭിച്ചത്. തെരഞ്ഞെടുത്ത വാണിജ്യ സ്ഥാപനങ്ങളില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുന്നതിലൂടെ മികച്ച നിരക്കിളവ് ലഭിക്കുമെന്നാണ് നാഷണല്‍ പേയ്മെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യ അധികൃതര്‍ ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
യു.എ.ഇയിലെ പ്രമുഖ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് ഇനി റൂപേ കാര്‍ഡുകള്‍ നല്കി തുടങ്ങും. ഇന്ത്യയുടെ ഡിജിറ്റല്‍ പേമെന്റ് സംവിധാനമായ റൂപേയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തുടക്കം കുറിച്ചത്. യു.എ.ഇയിലെ എമിറേറ്റസ് എന്‍.ബി.ഡി, ഫസ്റ്റ് അബൂദബി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയാണ് താമസിയാതെ റൂപേ കാര്‍ഡുകളും പുറത്തിറക്കുക.
വിസ, മാസ്റ്റര്‍കാര്‍ഡ് തുടങ്ങിയവയ്ക്ക് ബദലായ ഇന്ത്യയുടെ സ്വന്തം ‘റുപേ’ കാര്‍ഡ് നിലവില്‍വരുന്ന മദ്ധ്യപൂര്‍വദേശത്തെ ആദ്യ രാജ്യമാകാനൊരുങ്ങി യുഎഇ. പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച യുഎഇ സന്ദര്‍ശിക്കുമ്പോള്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സുരി ഒരു അഭിമുഖത്തില്‍ അറിയിച്ചു.