അബു ഹമൂറിലെ സഫാരി മാളില്‍ ഉപഭോക്താക്കള്‍ക്കായി പുതിയ വാഹന പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തി. സഫാരി മാളിന്റെ മുന്‍വശത്ത് 80,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പുതിയ പാര്‍ക്കിങ് സൗകര്യം. സഫാരിയിലെത്തുന്ന ഉപഭോക്താക്കളുടെ തിരക്ക് ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തിലാണ് നിലവിലെ പാര്‍ക്കിങ് സൗകര്യം കൂടാതെ പുതിയ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയതെന്ന് മാനേജ്മെന്റ് അറിയിച്ചു.