Currency

അബു ഹമൂറിലെ സഫാരി മാളില്‍ ഉപഭോക്താക്കള്‍ക്കായി പുതിയ പാര്‍ക്കിങ്

സ്വന്തം ലേഖകന്‍Tuesday, February 4, 2020 11:41 am

ദോഹ: അബു ഹമൂറിലെ സഫാരി മാളില്‍ ഉപഭോക്താക്കള്‍ക്കായി പുതിയ വാഹന പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തി. സഫാരി മാളിന്റെ മുന്‍വശത്ത് 80,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പുതിയ പാര്‍ക്കിങ് സൗകര്യം. സഫാരിയിലെത്തുന്ന ഉപഭോക്താക്കളുടെ തിരക്ക് ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തിലാണ് നിലവിലെ പാര്‍ക്കിങ് സൗകര്യം കൂടാതെ പുതിയ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയതെന്ന് മാനേജ്മെന്റ് അറിയിച്ചു.

സഫാരിയില്‍ ഉപഭോക്താക്കള്‍ക്കായി പ്രമോഷനുകളും ഓഫറുകളും ധാരാളമുളളതിനാല്‍ സാധാരണ ദിവസങ്ങളിലും വാരാന്ത്യങ്ങളിലും വലിയ തിരക്കാണ്. പുതിയ പാര്‍ക്കിങ് തുറന്നതോടെ സഫാരി മാളിലേക്കുള്ള റോഡ് ഗതാഗതവും സുഗമമാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x