ജനിതക മാറ്റം സംഭവിച്ച കോവിഡ് ഭീതിയെ തുടര്‍ന്നാണ് സൗദി അറേബ്യ അതിര്‍ത്തികള്‍ അടച്ചത്. ഇതുവരെ സൗദിയില്‍ ഈ ഗണത്തില്‍ കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ല. അതിനാല്‍ രണ്ടാഴ്ചക്ക് ശേഷം സൗദിയിലേക്ക് വിദേശികള്‍ക്കും സ്വദേശികള്‍ക്കും മടങ്ങാം. ജനിതക മാറ്റം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ സൗദിയില്‍ പ്രവേശിക്കുമ്പോള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതിന് ശേഷം 14 ദിവസം ക്വാറന്റൈനില്‍ കഴിയണം.