വിദ്യാര്‍ഥികളുടെ വാര്‍ഷിക മധ്യവേനല്‍ അവധി ദിനങ്ങള്‍ 70 ദിവസത്തില്‍ കുറയാതെ നിജപ്പെടുത്തി. വര്‍ഷത്തിന്റെ പകുതിയിലും അര്‍ധ സെമസ്റ്ററിലും ലഭിക്കുന്ന അവധി ദിനങ്ങള്‍ കൂടാതെയാണിത്. അധ്യാപകര്‍ക്ക് വാര്‍ഷിക അവധി 80 ദിവസമാക്കിയിട്ടുണ്ട്. അക്കാദമിക് വര്‍ഷങ്ങളിലെ ശരാശരി സ്കൂള്‍ ദിനങ്ങളുടെ എണ്ണം 185 ആക്കി. സാമ്പത്തിക സഹകരണ- വികസന സംഘടനയുടെ വിദ്യാഭ്യാസ മാനദണ്ഡങ്ങള്‍ പ്രകാരമാണിത്.
യുഎഇയിലെ സ്കൂളുകള്‍ക്ക് അടുത്ത രണ്ട് വര്‍ഷത്തേക്ക് ബാധകമായ അക്കാദമിക് കലണ്ടറുകള്‍ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സിലബസ് പ്രകാരം അധ്യയനം നടത്തുന്ന പൊതു-സ്വകാര്യ വിദ്യാലയങ്ങള്‍ക്കും വിദേശ സിലബസുകള്‍ പ്രകാരം അധ്യയനം നടത്തുന്ന സ്വകാര്യ വിദ്യാലയങ്ങള്‍ക്കും പ്രത്യേകം കലണ്ടറുകള്‍ പുറത്തിറക്കിയിട്ടുണ്ട്.