
ദോഹ: പുതിയ ഭേദഗതികളുമായി അടുത്ത നാല് വര്‍ഷത്തേക്കുള്ള സ്‌കൂള്‍ കലണ്ടറിന് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് അബ്ദുള്‍ വാഹിദ് അലി അല്‍ ഹമ്മദി അംഗീകാരം നല്‍കി. 2019-2020, 2022-2023 അധ്യയന വര്‍ഷങ്ങളിലേക്കുള്ള കലണ്ടറാണ് വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചത്. പുതിയ ഭേദഗതി പ്രകാരം പ്രൈമറി സ്‌കൂളുകളിലെ പ്രവര്‍ത്തന സമയം 850 നും 1,000 മണിക്കൂറിനും ഇടയിലാക്കി കുറച്ചു.
വിദ്യാര്‍ഥികളുടെ വാര്‍ഷിക മധ്യവേനല്‍ അവധി ദിനങ്ങള്‍ 70 ദിവസത്തില്‍ കുറയാതെ നിജപ്പെടുത്തി. വര്‍ഷത്തിന്റെ പകുതിയിലും അര്‍ധ സെമസ്റ്ററിലും ലഭിക്കുന്ന അവധി ദിനങ്ങള്‍ കൂടാതെയാണിത്. അധ്യാപകര്‍ക്ക് വാര്‍ഷിക അവധി 80 ദിവസമാക്കിയിട്ടുണ്ട്. അക്കാദമിക് വര്‍ഷങ്ങളിലെ ശരാശരി സ്‌കൂള്‍ ദിനങ്ങളുടെ എണ്ണം 185 ആക്കി. സാമ്പത്തിക സഹകരണ- വികസന സംഘടനയുടെ വിദ്യാഭ്യാസ മാനദണ്ഡങ്ങള്‍ പ്രകാരമാണിത്. രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ ആവശ്യവും വികസനവും പരിഗണിച്ചാണ് കലണ്ടറില്‍ ഭേദഗതി വരുത്തിയത്.
അര്‍ധ വാര്‍ഷിക അവധി 2019 ഡിസംബര്‍ 22 മുതല്‍ 2020 ജനുവരി 2 വരെയാണ്. ജനുവരി 5 മുതല്‍ രണ്ടാം സെമസ്റ്റര്‍ ക്ലാസ് തുടങ്ങും. സ്‌കൂള്‍ ജീവനക്കാര്‍ക്കുള്ള അവധി 2020 ജൂണ്‍ 21 മുതല്‍ ഓഗസ്റ്റ് 20 വരെയാണ്. 2022-2023 അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ അവധി നല്‍കണമെന്നാണ് ഭേദഗതിയിലെ ശുപാര്‍ശ. പഠന ദിവസങ്ങള്‍, അവധിദിനങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് 4 വര്‍ഷത്തെ കലണ്ടര്‍ പ്രഖ്യാപിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.