മാതാപിതാക്കളില്‍നിന്നോ അധ്യാപകരില്‍നിന്നോ അല്ലെങ്കില്‍ മറ്റുള്ളവരില്‍നിന്നോ ഉള്ള ഭീഷണി സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിക്കുന്നതിനും സ്ഥിതിഗതികള്‍ വിലയിരുത്തി കുട്ടികളെ സംരക്ഷിക്കുന്നതിനും പ്രതിരോധ നടപടികള്‍ കൈക്കൊള്ളുന്നതിനും രാജ്യത്തുടനീളമുള്ള എല്ലാ സ്‌കൂളുകളിലെയും വിദ്യാര്‍ഥികളെ ഒരു ഹോട്ട്ലൈന്‍ വഴി ബന്ധിപ്പിക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നു. വിദ്യാര്‍ഥികള്‍ക്കിടയിലെ മോശം പെരുമാറ്റത്തെ തടയാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളില്‍ ഏറ്റവും പുതിയതാണ് ഈ യൂണിറ്റ്.