റമദാന് 10 ആയ മെയ് 3ന് പരീക്ഷ ആരംഭിക്കും വിധം പുനക്രമീകരിക്കുവാനാണ് ഉത്തരവ്. പുതിയ മാറ്റമനുസരിച്ച് പ്രാഥമിക വിദ്യാലയങ്ങളില്‍ മെയ് 11ന് അഥവാ റമദാന് 18ന് സെക്കന്റ് ടേം പരീക്ഷകള്‍ ആരംഭിക്കും. നഴ്സറികളിലേയും, പ്രാഥമിക വിദ്യാലയങ്ങളിലേയും അധ്യാപകരും അനധ്യാപകരുമായ ജീവനക്കാര്‍ക്ക് മെയ് 15 മുതല്‍ വേനലവധി ആരംഭിക്കും. വേനലവധിക്ക് ശേഷം ആഗസ്റ്റ് 30ന് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.