ഈ വര്‍ഷം ആദ്യ പകുതി പിന്നിടുമ്പോള്‍ രാജ്യത്തെ വിദേശികള്‍ സ്വദേശങ്ങളിലേക്ക് അയച്ചത് ആറായിരത്തി ഒരുന്നൂറ്റി മുപ്പത്തിയാറ് കോടി റിയാലാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യ പകുതിയില്‍ ആറ് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് നടപ്പിലാക്കിയ തൊഴില്‍ പരിഷ്കരണങ്ങളാണ് വിദേശത്തേക്ക് അയക്കുന്ന പണത്തില്‍ കുറവ് വരാന്‍ ഇടയാക്കിയത്.