യു.എസ്. നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്റെ (എന്‍.എസ്.എഫ്.) മേധാവിയായി ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞന് സേതുരാമന് പഞ്ചനാഥനെ (58) തിരഞ്ഞെടുത്തു. മെഡിക്കല്‍ മേഖലയിലൊഴികെയുള്ള വിദ്യാഭ്യാസരംഗത്തേക്കുവേണ്ട ഗവേഷണങ്ങളും പഠനങ്ങളും നടത്തുന്ന സ്ഥാപനമാണ് എന്‍.എസ്.എഫ്.