വാണിജ്യ-വ്യവസായ മന്ത്രാലയം, സെന്‍ട്രല്‍ മാര്‍ക്കറ്റ്, കോഓപ്പറേറ്റ് സൊസൈറ്റികള്‍ എന്നിവ ആപ് വഴി ബന്ധിപ്പിച്ചാണ് വില നിരീക്ഷണം സാധ്യമാക്കുക. ഓരോ ഉല്‍പ്പന്നത്തിന്റെയും ശേഖരവും വിലയും പുതിയ സംവിധാനത്തിലൂടെ വാണിജ്യ മന്ത്രാലയത്തിന് ലഭ്യമാകും. ഉപഭോക്താവിനും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വില നിലവാരം പരിശോധിക്കാം. ഒരേ സാധനം കുറഞ്ഞ വിലക്ക് ലഭിക്കുന്ന സ്ഥാപനം ഏതെന്ന് ഉപഭോക്താക്കള്‍ക്ക് പരിശോധിക്കാനാകും.