Currency

അവശ്യവസ്തുക്കളുടെ വില നിരീക്ഷിക്കാന്‍ കുവൈത്തില്‍ ഇലക്ട്രോണിക് സംവിധാനം

സ്വന്തം ലേഖകന്‍Monday, December 9, 2019 11:48 am

കുവൈത്ത് സിറ്റി: കുവൈത്തില്‍ അവശ്യവസ്തുക്കളുടെ വില നിരീക്ഷിക്കുന്നതിനുള്ള ഇലക്ട്രോണിക് സംവിധാനം പ്രവര്‍ത്തന സജ്ജമായതായി സാമൂഹികക്ഷേമ മന്ത്രാലയം. പ്രൈസ് കണ്‍ട്രോള്‍ സിസ്റ്റം എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് സംവിധാനം പ്രവര്‍ത്തിക്കുക.

വാണിജ്യ-വ്യവസായ മന്ത്രാലയം, സെന്‍ട്രല്‍ മാര്‍ക്കറ്റ്, കോഓപ്പറേറ്റ് സൊസൈറ്റികള്‍ എന്നിവ ആപ് വഴി ബന്ധിപ്പിച്ചാണ് വില നിരീക്ഷണം സാധ്യമാക്കുക. ഓരോ ഉല്‍പ്പന്നത്തിന്റെയും ശേഖരവും വിലയും പുതിയ സംവിധാനത്തിലൂടെ വാണിജ്യ മന്ത്രാലയത്തിന് ലഭ്യമാകും. ഉപഭോക്താവിനും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വില നിലവാരം പരിശോധിക്കാം. ഒരേ സാധനം കുറഞ്ഞ വിലക്ക് ലഭിക്കുന്ന സ്ഥാപനം ഏതെന്ന് ഉപഭോക്താക്കള്‍ക്ക് പരിശോധിക്കാനാകും. നിലവില്‍ 500 ഉല്‍പന്നങ്ങളുടെ വില ഇ-സംവിധാനം വഴി വിലയിരുത്താന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും. പിന്നീട് കൂടുതല്‍ ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടുത്താനാണ് പദ്ധതി.

ആപ്പ് കൃത്യമായി അപ്‌ഡേറ്റ് ചെയ്യുന്നുവെന്ന് മന്ത്രാലയം ഉറപ്പാക്കും. ഉപഭോക്താക്കള്‍ക്ക് അമിത വില ഉള്‍പ്പെടെയുള്ള പരാതികള്‍ ‘135’ എന്ന ഹോട്ട്ലൈന്‍ വഴി അറിയിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x