കുവൈത്തിന്റെ സമുദ്ര പരിധിയില്‍ ചെമ്മീന്‍ പിടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. പ്രചനന കാലം പരിഗണിച്ച് ജനുവരി ഒന്നു മുതല്‍ ജൂലൈ 31 വരെ ഏഴു മാസത്തേക്കാണ് വിലക്ക്. ഈ കാലയളവില്‍ കുവൈത്തിന്റെ കടല്‍ ഭാഗങ്ങളില്‍ നിന്ന് ചെമ്മീന്‍ പിടിക്കുന്നതും പ്രാദേശിക ചെമ്മീന്‍ വില്‍ക്കുന്നതും നിയമലംഘനമായി കണക്കാക്കും.
രാജ്യത്തിന്റെ സമുദ്രപരിധിയില്‍നിന്ന് ചെമ്മീന്‍ പിടിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് നീങ്ങി. ആഗസ്റ്റ് ഒന്നുമുതല്‍ ജനുവരി 31 വരെയാണ് കുവൈത്തില്‍ ചെമ്മീന്‍ വേട്ടക്ക് അനുമതിയുള്ളത്. പ്രജനന സമയം കണക്കിലെടുത്താണ് ഫെബ്രുവരി ഒന്നുമുതല്‍ ജൂലൈ 31 വരെ വിലക്ക് ഏര്‍പ്പെടുത്തുന്നത്.