സൗദിയില്‍ ജോലി സ്ഥലങ്ങളില്‍ പുകവലി നിരോധിച്ചു കൊണ്ടുള്ള നിയമം നാളെ മുതല്‍ പ്രാബല്യത്തിലാകും. നിയമം നടപ്പിലാക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് കഴിഞ്ഞ മാസം തൊഴില്‍ സാമൂഹിക വികസന മന്ത്രി അന്തിമ അനുമതി നല്‍കിയിരുന്നു. നിയമ ലംഘകര്‍ക്ക് കടുത്ത പിഴയുള്‍പ്പെടെ ലഭിക്കുന്നതാണ് പുതിയ നിയമം.
തൊഴില്‍ സാമൂഹിക വികസന മന്ത്രിയാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുമതി നല്‍കിയത്. സെപ്തംബര്‍ ഒന്ന് മുതല്‍ നിയമം നിലവില്‍ വരും. നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ ഉള്‍പ്പെടെ വിഭാവന ചെയ്യുന്നതാണ് പുതിയ മാര്‍ഗനിര്‍ദ്ദേശം.