Currency

ജോലി സ്ഥലങ്ങളിലെ പുകവലി നിരോധനം; നിയമം സെപ്തംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍

സ്വന്തം ലേഖകന്‍Saturday, August 31, 2019 12:51 pm

റിയാദ്: സൗദിയില്‍ ജോലി സ്ഥലങ്ങളില്‍ പുകവലി നിരോധിച്ചു കൊണ്ടുള്ള നിയമം നാളെ മുതല്‍ പ്രാബല്യത്തിലാകും. നിയമം നടപ്പിലാക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് കഴിഞ്ഞ മാസം തൊഴില്‍ സാമൂഹിക വികസന മന്ത്രി അന്തിമ അനുമതി നല്‍കിയിരുന്നു. നിയമ ലംഘകര്‍ക്ക് കടുത്ത പിഴയുള്‍പ്പെടെ ലഭിക്കുന്നതാണ് പുതിയ നിയമം.

കഴിഞ്ഞ ശഅബാന്‍ മാസത്തിലാണ് രാജ്യത്ത് തൊഴിലിടങ്ങളില്‍ പുകവലി നിരോധിച്ച് കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് നടപ്പിലാക്കുന്നതിന് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് തൊഴില്‍ സാമൂഹിക വികസന വകുപ്പ് മന്ത്രി എഞ്ചിനിയര്‍ അഹ്മദ് ബിന്‍ സുലൈമാന്‍ അല്‍റജിഇ കഴിഞ്ഞ മാസം അന്തിമ അനുമതിയും നല്‍കി.

നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ ഉള്‍പ്പെടെ വിഭാവന ചെയ്യുന്നതാണ് പുതിയ മാര്‍ഗനിര്‍ദ്ദേശം. ദേശീയ പുകവലി നിര്‍മ്മാര്‍ജ്ജന സമിതിയുമായി സഹകരിച്ചാണ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x