എമിറേറ്റ്സ് റോഡ് മുതല്‍ നൊവ്ക്ഛോട്ട് സ്ട്രീറ്റ് വരെ ഇനി നൂറു കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാം. നേരത്തെ ഇവിടെ 80 കി.മി വേഗമേ അനുവദിച്ചിരുന്നുള്ളൂ. നൊവ്ക്ഛോട്ട് സ്ട്രീറ്റ് മുതല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് വരെയുള്ള ഭാഗത്ത് 90 കി.മി വേഗത്തിലും സഞ്ചരിക്കാം. നാളെ മുതല്‍ ഇതു പ്രാബല്യത്തില്‍ വരുമെന്ന് ആര്‍ടിഎ അധികൃതര്‍ അറിയിച്ചു.