
ദുബായ്: ട്രിപ്പോളി റോഡില്‍ വേഗപരിധി ഉയര്‍ത്തി. എമിറേറ്റ്സ് റോഡ് മുതല്‍ നൊവ്ക്ഛോട്ട് സ്ട്രീറ്റ് വരെ ഇനി നൂറു കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാം. നേരത്തെ ഇവിടെ 80 കി.മി വേഗമേ അനുവദിച്ചിരുന്നുള്ളൂ. നൊവ്ക്ഛോട്ട് സ്ട്രീറ്റ് മുതല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് വരെയുള്ള ഭാഗത്ത് 90 കി.മി വേഗത്തിലും സഞ്ചരിക്കാം. നാളെ മുതല്‍ ഇതു പ്രാബല്യത്തില്‍ വരുമെന്ന് ആര്‍ടിഎ അധികൃതര്‍ അറിയിച്ചു.
ദുബായ് പൊലീസുമായി ചര്‍ച്ചകള്‍ക്കു ശേഷമാണു പുതിയ തീരുമാനം. ട്രിപ്പോളി റോഡില്‍ നഗരവല്കൃതമല്ലാത്ത പ്രദേശങ്ങളിലാണ് വേഗം നൂറു കിലോമീറ്റര്‍ ആക്കിയത്. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലേക്കും നൊവ്ക് ഛോട്ട് സ്ട്രീറ്റിലേക്കും കയറുന്ന ഇന്റര്‍ ചേയ്ഞ്ചു ഭാഗത്തെല്ലാം 90 കി.മി യാണു വേഗപരിധി. വേഗപരിധി ഉയര്‍ത്തിയതു സംബന്ധിച്ച ബോര്‍ഡുകള്‍ ഉടന്‍ സ്ഥാപിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.