ഈ വര്‍ഷത്തെ ആദ്യ അഞ്ചുമാസത്തില്‍ തന്നെ സ്റ്റുഡന്റ് വിസയ്ക്കുള്ള 36 ശതമാനം ഇന്ത്യന്‍ അപേക്ഷകളും കാനഡ തള്ളി. കഴിഞ്ഞവര്‍ഷം ഇത്തരത്തിലുള്ള 29 ശതമാനം ഇന്ത്യന്‍ അപേക്ഷകളാണ് കുടിയേറ്റവകുപ്പ് തള്ളികളഞ്ഞത്. അതേസമയം റെഫ്യൂജീസ് ആന്റ് ഇമിഗ്രേഷന്‍ കാനഡ പുറത്തുവിട്ട കണക്കുപ്രകാരം മൊത്തം അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളുടെ അപേക്ഷകളില്‍ 39 ശതമാനം കുടിയേറ്റ വകുപ്പ് തള്ളികളഞ്ഞിട്ടുണ്ട്.