ഫണ്ടിലേക്കുള്ള ധനം ആരോഗ്യത്തിന് ഹാനികരമായ പുകയില, മദ്യം, ഫാസ്റ്റ്ഫുഡ്, പഞ്ചസാര തുടങ്ങിയ വസ്തുക്കളുടെ നികുതിയിലൂടെ സ്വരൂപിക്കാന്‍ കഴിയും. പഞ്ചസാരക്ക് നികുതി ഏര്‍പ്പെടുത്തുന്ന പക്ഷം അത് പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍, പലഹാരങ്ങള്‍ എന്നിവക്കും ബാധകമാകാനിടയുണ്ട്. മെഡിക്കല്‍ സിറ്റിയുടെ പൂര്‍ത്തീകരണത്തിന് ശേഷം ആരോഗ്യ മേഖലയുടെ പൊതുവായുള്ള വികസനത്തിന് ഈ നിക്ഷേപ ഫണ്ട് ഉപയോഗിക്കാന്‍ സാധിക്കും.