
മസ്‌കത്ത്: ഒമാനില്‍ പഞ്ചസാരക്കും ഫാസ്റ്റ്ഫുഡിനും പുതിയ നികുതി ചുമത്തുന്നത് പരിഗണനയില്‍. ആരോഗ്യ മന്ത്രാലയം ഇതു സംബന്ധിച്ച ആവശ്യമുന്നയിച്ചതായി മന്ത്രാലയത്തിലെ പ്ലാനിങ് അഫെയേഴ്‌സ് വിഭാഗം അണ്ടര്‍ സെക്രട്ടറി ഡോ. അലി ബിന്‍ താലിബ് അല്‍ ഹിനായി പറഞ്ഞു.
മെഡിക്കല്‍ സിറ്റിയും അതിന്റെ നിര്‍മാണത്തിനുള്ള ധനസമാഹരണാര്‍ഥം സ്വതന്ത്ര്യ ആരോഗ്യ നിക്ഷേപ ഫണ്ടും സ്ഥാപിക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് സമര്‍പ്പിച്ചതെന്ന് ഡോ. അലി അല്‍ ഹിനായി പറഞ്ഞു. ഫണ്ടിലേക്കുള്ള ധനം ആരോഗ്യത്തിന് ഹാനികരമായ പുകയില, മദ്യം, ഫാസ്റ്റ്ഫുഡ്, പഞ്ചസാര തുടങ്ങിയ വസ്തുക്കളുടെ നികുതിയിലൂടെ സ്വരൂപിക്കാന്‍ കഴിയും. പഞ്ചസാരക്ക് നികുതി ഏര്‍പ്പെടുത്തുന്ന പക്ഷം അത് പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍, പലഹാരങ്ങള്‍ എന്നിവക്കും ബാധകമാകാനിടയുണ്ട്. മെഡിക്കല്‍ സിറ്റിയുടെ പൂര്‍ത്തീകരണത്തിന് ശേഷം ആരോഗ്യ മേഖലയുടെ പൊതുവായുള്ള വികസനത്തിന് ഈ നിക്ഷേപ ഫണ്ട് ഉപയോഗിക്കാന്‍ സാധിക്കും.
പഞ്ചസാരക്കും ഫാസ്റ്റ് ഫുഡിനും നികുതി ചുമത്തുന്നത് വഴി ദശലക്ഷം മുതല്‍ നൂറ് ദശലക്ഷം വരെ റിയാല്‍ സ്വരൂപിക്കാന്‍ കഴിയും. പത്ത് വര്‍ഷം കൊണ്ട് 10.2 ശതകോടി റിയാലാണ് നികുതിയിനത്തില്‍ സ്വരൂപിക്കാന്‍ കഴിയും. ജനങ്ങള്‍ക്ക് ഏറ്റവും മികച്ച പ്രാഥമിക ആരോഗ്യ പരിരക്ഷ നല്‍കുന്ന രാജ്യമാണ് ഒമാന്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.