കടകളില്‍ വില്പനക്ക് വെയ്ക്കുന്ന ഉല്പന്നങ്ങളില് മൂല്യവര്‍ധിത നികുതി (വാറ്റ്) ഉള്‍പ്പെടെയുള്ള വിലയാണ് രേഖപ്പെടുത്തേണ്ടതെന്ന് സൗദി വാണിജ്യ മന്ത്രാലയം. നികുതി ഇങ്ങനെ കാണിക്കാതിരിക്കുകയും പിന്നീട് ബില്ലടിക്കുമ്പോള്‍ അതില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നത് നിയമലംഘനമാണ്. സാധനങ്ങളില്‍ തന്നെ ഇത് രേഖപ്പെടുത്തണം. അതിലുള്ള വിലയും പര്‍ച്ചേസ് ബില്ലിലെ വിലയും ഒന്നായിരിക്കണം.