Currency

ഉല്‍പന്നങ്ങളില്‍ നികുതി ഉള്‍പ്പെടെയുള്ള വില രേഖപ്പെടുത്തണമെന്ന് സൗദി

സ്വന്തം ലേഖകന്‍Sunday, January 5, 2020 11:59 am

റിയാദ്: കടകളില്‍ വില്‍പനക്ക് വെയ്ക്കുന്ന ഉല്‍പന്നങ്ങളില്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) ഉള്‍പ്പെടെയുള്ള വിലയാണ് രേഖപ്പെടുത്തേണ്ടതെന്ന് സൗദി വാണിജ്യ മന്ത്രാലയം. നികുതി ഇങ്ങനെ കാണിക്കാതിരിക്കുകയും പിന്നീട് ബില്ലടിക്കുമ്പോള്‍ അതില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നത് നിയമലംഘനമാണ്. സാധനങ്ങളില്‍ തന്നെ ഇത് രേഖപ്പെടുത്തണം. അതിലുള്ള വിലയും പര്‍ച്ചേസ് ബില്ലിലെ വിലയും ഒന്നായിരിക്കണം.

ഇങ്ങനെയല്ല സംഭവിക്കുന്നതെങ്കില്‍ ഉപഭോക്താക്കള്‍ക്ക് മന്ത്രാലയത്തില്‍ നേരിട്ട് പരാതി നല്‍കാം. ഇതിനായി പ്രത്യേക ആപ് പുറത്തിറക്കിയിട്ടുണ്ട്. വ്യാപാര സ്ഥാപനം പ്രവര്‍ത്തിക്കുന്ന ലൊക്കേഷനും ഫോട്ടോയും ഉള്‍പ്പെടെ പരാതി ആപ് വഴി നല്‍കാനാകും. നിയമലംഘനമാണെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടി സ്ഥാപനത്തിനെതിരെ സ്വീകരിക്കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x