യുഎഇയില്‍ പലയിടങ്ങളിലും ശക്തമായ മൂടല്‍മഞ്ഞ്. ദൂരക്കാഴ്ച 1,000 മീറ്ററിലും കുറഞ്ഞത് ഗതാഗതത്തെ ബാധിച്ചു. വാഹനയാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. വരും ദിവസങ്ങളിലും മൂടല്‍മഞ്ഞിനു സാധ്യതയുണ്ടെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്കി.