
ദുബായ്: യുഎഇയില്‍ പലയിടങ്ങളിലും ശക്തമായ മൂടല്‍മഞ്ഞ്. ദൂരക്കാഴ്ച 1,000 മീറ്ററിലും കുറഞ്ഞത് ഗതാഗതത്തെ ബാധിച്ചു. വാഹനയാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വരും ദിവസങ്ങളിലും മൂടല്‍മഞ്ഞിനു സാധ്യതയുണ്ടെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കി.
അബുദാബി-അല്‍ഐന്‍, അബുദാബി-ദുബായ്, അല്‍ഐന്‍-ദുബായ് റോഡുകളില്‍ വേഗം കുറയ്ക്കുകയും വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം ഉറപ്പുവരുത്തുകയും വേണമെന്നു പൊലീസ് നിര്‍ദേശിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.