മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം, ഖസബ് തുറമുഖം, ദിബ്ബ തുറമുഖം, സുല്‍ത്താന്‍ ഖാബൂസ് തുറമുഖം, അല്‍ വജാജ, വാദി അല്‍ ജിസി, ഹഫീത്ത്, ഖസബിലെ അല്‍ ദറ, ജബല്‍ അഖ്ദറിലെ തിവി അല്‍ സഅ്ദാ, സലാല-സുഹാര്‍ വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലാണ് ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ സ്ഥാപിച്ചത്. മൊത്തം 12 ഇടങ്ങളിലായാണിത്. ടൂറിസം മന്ത്രാലയത്തിന്റെ പ്രതിനിധികളാണ് ഈ സെന്ററുകളിലുള്ളത്.