Currency

ഒമാനില്‍ 12 ഇടങ്ങളില്‍ ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ സ്ഥാപിച്ചു

സ്വന്തം ലേഖകന്‍Sunday, June 23, 2019 1:58 pm

മസ്‌കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ സ്ഥാപിച്ചു. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം, ഖസബ് തുറമുഖം, ദിബ്ബ തുറമുഖം, സുല്‍ത്താന്‍ ഖാബൂസ് തുറമുഖം, അല്‍ വജാജ, വാദി അല്‍ ജിസി, ഹഫീത്ത്, ഖസബിലെ അല്‍ ദറ, ജബല്‍ അഖ്ദറിലെ തിവി അല്‍ സഅ്ദാ, സലാല-സുഹാര്‍ വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലാണ് ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ സ്ഥാപിച്ചത്. മൊത്തം 12 ഇടങ്ങളിലായാണിത്. ടൂറിസം മന്ത്രാലയത്തിന്റെ പ്രതിനിധികളാണ് ഈ സെന്ററുകളിലുള്ളത്.

വിനോദസഞ്ചാര ആകര്‍ഷണങ്ങളെ കുറിച്ച് വിവരങ്ങള്‍, വിവിധ മേഖലകളില്‍ ലഭ്യമായ സേവനങ്ങള്‍, സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ എന്നിവ സെന്ററുകളില്‍ ലഭിക്കും. വിവിധ സ്ഥലങ്ങളുടെ ഭൂപടങ്ങളും ബ്രോഷറുകളും ഇവിടെയുണ്ടാകും. ഒമാനില്‍ പാലിക്കേണ്ട വസ്ത്രധാരണ രീതി, ഫോട്ടോഗ്രഫി നിയന്ത്രണങ്ങള്‍ തുടങ്ങിയ വിവരങ്ങളും ഇവിടെ ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x