അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍, യുഎഇയിലെ വിമാന കമ്പനികള്‍, ഹോട്ടലുകള്‍ തുടങ്ങിയവ വഴി സൗജന്യ വിസയ്ക്ക് അപേക്ഷിക്കാനാവുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു. ഐ.സി.എ.ഐ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും www.ica.gov.ae എന്ന വെബ്സൈറ്റ് വഴിയും അപേക്ഷിക്കാനാവും.