സൗദിയില്‍ ചില്ലറ മൊത്ത വ്യാപാര മേഖലയില്‍ പത്തൊമ്പത് ലക്ഷത്തി അറുപത്തി അയ്യായിരം പേരാണ് മൊത്തം ജോലി ചെയ്യുന്നത്. ഇവരില്‍ പതിനഞ്ച് ലക്ഷത്തി മുപ്പത്തിയെട്ടായിരം പേര് വിദേശികളാണ്. മൊത്തം തൊഴിലാളികളുടെ എഴുപത്തിയെട്ട് ശതമാനത്തോളം വരും ഇത്. ബാക്കി വരുന്ന നാല്‍ലക്ഷത്തി ഇരുപത്തിയാറായിരത്തി എഴുന്നുറ് പേര് സ്വദേശികളുമാണ്.