Currency

സൗദിയില്‍ വ്യാപാര മേഖലയില്‍ നിന്നും വിദേശികളുടെ വന്‍ കൊഴിഞ്ഞുപോക്ക്

സ്വന്തം ലേഖകന്‍Sunday, December 22, 2019 10:59 am

റിയാദ്: സൗദിയില്‍ ചില്ലറ മൊത്ത വ്യാപാര മേഖലയില്‍ നിന്ന് വിദേശികളുടെ കൊഴിഞ്ഞ് പോക്കില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ഈ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയത് ഇരുപത്തി ഏഴായിരത്തി അറുനൂറ് പേര്‍. സൗദിയില്‍ ചില്ലറ മൊത്ത വ്യാപാര മേഖലയില്‍ പത്തൊമ്പത് ലക്ഷത്തി അറുപത്തി അയ്യായിരം പേരാണ് മൊത്തം ജോലി ചെയ്യുന്നത്. ഇവരില്‍ പതിനഞ്ച് ലക്ഷത്തി മുപ്പത്തിയെട്ടായിരം പേര്‍ വിദേശികളാണ്. മൊത്തം തൊഴിലാളികളുടെ എഴുപത്തിയെട്ട് ശതമാനത്തോളം വരും ഇത്. ബാക്കി വരുന്ന നാല്‍ലക്ഷത്തി ഇരുപത്തിയാറായിരത്തി എഴുന്നുറ് പേര്‍ സ്വദേശികളുമാണ്.

സ്വദേശികളില്‍ ഭൂരിഭാഗവും വനിതാ ജീവനക്കാരാണ്. ഒരു ലക്ഷത്തി എണ്‍പത്തിയെട്ടായിരത്തി അഞ്ഞൂറ് പേര്‍. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍ ഇന്ഷൂറന്‌സ് സര്‍വീസ് അഥവാ ഗോസിയാണ് കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. രാജ്യത്ത് നടപ്പിലാക്കിയ തൊഴില്‍ പരിഷ്‌കരണങ്ങളുടെയും സ്വദേശി വല്‍ക്കരണത്തിന്റെയും ഭാഗമായാണ് ചില്ലറ മൊത്ത വ്യാപാര മേഖലയില്‍ നിന്ന് വിദേശികളുടെ കൊഴിഞ്ഞു പോക്കിന് ഇടയാക്കിയത്.

ചില്ലറ മൊത്ത വ്യാപാര മേഖലയിലെ വിവിധ സെക്ടറുകളില്‍ എഴുപത് മുതല്‍ നൂറ് ശതമാനം വരെ സ്വദേശി വല്‍ക്കരണം നടപ്പിലായിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് വിദേശികളുടെ കൊഴിഞ്ഞ് പോക്കില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x