കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തേക്ക് വരുന്ന വിദേശികള്‍ക്ക് രജിസ്ട്രേഷന് അടക്കം നടപടിക്രമങ്ങള്‍ ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം. 15 വയസ്സില്‍ താഴെയുള്ളവരെ രജിസ്ട്രേഷനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
48 മണിക്കൂറിനകം എടുത്ത കോവിഡ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കു മാത്രമേ യാത്രാനുമതി നല്‍കൂ. മൂന്ന് ദിവസത്തെ ക്വാറന്റീന് പാലിക്കണം. 7 വയസ്സിനു മുകളിലുള്ളവര്‍ക്ക് മാസ്ക് നിര്‍ബന്ധം. തതമന്‍, തവക്കല്‍നാ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യണം. സൗദിയിലെ ക്വാറന്റീന് നിയമം പാലിക്കുമെന്ന് സത്യവാങ്മൂലം നല്‍കുകയും വേണം.