
റിയാദ്: വിദേശ യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പരിഷ്‌കരിച്ചു. 48 മണിക്കൂറിനകം എടുത്ത കോവിഡ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കു മാത്രമേ യാത്രാനുമതി നല്‍കൂ. മൂന്ന് ദിവസത്തെ ക്വാറന്റീന്‍ പാലിക്കണം. 7 വയസ്സിനു മുകളിലുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധം. തതമന്‍, തവക്കല്‍നാ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യണം. സൗദിയിലെ ക്വാറന്റീന്‍ നിയമം പാലിക്കുമെന്ന് സത്യവാങ്മൂലം നല്‍കുകയും വേണം.
യാത്രയിലുടനീളം മാസ്‌ക് ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കുകയും വേണം. യാത്രയിലും 1.5 മീറ്റര്‍ അകലം പാലിക്കണം. വിദേശരാജ്യങ്ങളിലേക്കു പോകുന്നവരുടെ ശരീരോഷ്മാവ് 37 ഡിഗ്രിക്കു മുകളിലാകാന്‍ പാടില്ല. പോകുന്ന രാജ്യങ്ങളിലെ കോവിഡ് വ്യവസ്ഥകള്‍ പാലിക്കണം.
വിമാനത്താവള ജീവനക്കാരെല്ലാം സമയബന്ധിതമായി ആരോഗ്യ പരിശോധന നടത്തണം. ഓരോരുത്തരുടെയും വിരലടയാളം എടുത്തശേഷം മെഷീനുകള്‍ അണുവിമുക്തമാക്കും. രോഗലക്ഷണമുള്ളവരെ മാറ്റിപാര്‍പ്പിക്കുമെന്നും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.