സെന്‍ട്രല്‍ ബാങ്കിന്റെ പൂര്ണമേല്നോട്ടത്തിലായിരിക്കും ഫിനാന്‍ഷ്യല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ റെഗുലേറ്ററി ഫ്രെയിംവര്‍ക്ക് എന്ന ചട്ടക്കൂട് രൂപപ്പെടുത്തുക. ഇടപാടുകളുടെ സുതാര്യത, ഗുണമേന്മ, പരാതികള്‍ക്ക് സമയബന്ധിത പരിഹാരം, തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഫലപ്രദമായ സംവിധാനം എന്നിവക്ക് പ്രാധാന്യം നല്‍കുന്നതായിരിക്കും പുതിയ ചട്ടങ്ങള്‍. ഇതിന് മുന്നോടിയായി സെന്‍ട്രല്‍ ബാങ്ക് ഉപഭോക്തൃസംരക്ഷണ വകുപ്പിന് തുടക്കം കുറിച്ചിട്ടുണ്ട്.
കാലാവധിക്ക് മുന്നേ ലോണ്‍ അടച്ചുതീര്‍ത്താല്‍ ഉപഭോക്താക്കളില്‍ നിന്ന് ‘ഏര്‍ലി സെറ്റില്‍മെന്റ് ഫീസ്’ എന്ന പേരില്‍ യു.എ.ഇ യിലെ ബാങ്കുകള്‍ തുക ഈടാക്കാറുണ്ട്. ഭവനവായ്പകളുടെ കാര്യത്തില്‍ ഈ തുക അടച്ചുതീര്‍ക്കാനുള്ള തുകയുടെ ഒരു ശതമാനത്തില്‍ കൂടരുതെന്നാണ് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് രാജ്യത്തെ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഈ ഫീസ് പതിനായിരം ദിര്‍ഹത്തില്‍ കൂടാനും പാടില്ല.