
അബൂദബി: കാലാവധിക്ക് മുന്‍പ് ഭവന വായ്പ അടച്ചു തീര്‍ക്കുന്ന ഉപഭോക്താക്കളുടെ ഫീസ് നിരക്ക് വെട്ടിക്കുറക്കാന്‍ യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് തീരുമാനിച്ചു. അടക്കാനുള്ള തുകയും ഒരു ശതമാനത്തില്‍ കൂടുതല്‍ ഫീസ് ഈടാക്കില്ല. കൂടുതലായി ഈടാക്കിയ ഫീസ് ഉപഭോക്താവിന് തിരിച്ചു നല്‍കും.
കാലാവധിക്ക് മുന്നേ ലോണ്‍ അടച്ചുതീര്‍ത്താല്‍ ഉപഭോക്താക്കളില്‍ നിന്ന് ‘ഏര്‍ലി സെറ്റില്‍മെന്റ് ഫീസ്’ എന്ന പേരില്‍ യു.എ.ഇ യിലെ ബാങ്കുകള്‍ തുക ഈടാക്കാറുണ്ട്. ഭവനവായ്പകളുടെ കാര്യത്തില്‍ ഈ തുക അടച്ചുതീര്‍ക്കാനുള്ള തുകയുടെ ഒരു ശതമാനത്തില്‍ കൂടരുതെന്നാണ് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് രാജ്യത്തെ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഈ ഫീസ് പതിനായിരം ദിര്‍ഹത്തില്‍ കൂടാനും പാടില്ല. കഴിഞ്ഞവര്‍ഷം ജൂണില്‍ ഏര്‍ലി സെറ്റില്‍മെന്റ് ഫീസ് ഔട്ട്സ്റ്റാന്‍ഡിങ് തുകയുടെ മൂന്ന് ശതമാനമായി കുറക്കാന്‍ സെന്‍ട്രല്‍ബാങ്ക് നിര്‍ദേശം നല്‍കിയിരുന്നു.
ലോണ്‍ തിരിച്ചടച്ച് തീര്‍ത്തപ്പോള്‍ മൂന്ന് ശതമാനം തുക ഏര്‍ലി സെറ്റില്‍മെന്റ് ഫീസ് നല്‍കിയവര്‍ക്ക് അധികം ഈടാക്കിയ തുക 30 ദിവസത്തിനുള്ളില്‍ ബാങ്കുകള്‍ തിരിച്ചു നല്‍കാനും സെന്‍ട്രല്‍ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്. ഉപഭോക്താക്കളെ കടബാധ്യതയില്‍ നിന്ന് വേഗം ഒഴിവാക്കാനാണ് തീരുമാനം. രാജ്യത്ത് പലിശ നിരക്ക് കുറഞ്ഞതും ഈ തീരുമാനത്തിന് കാരണമായിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.