അബുദാബി സമ്മര്‍ സെയില്‍സിന്റെ ഭാഗമായി നടന്ന നറുക്കെടുപ്പിലും 10 ലക്ഷം ദിര്‍ഹത്തിന്റെ (1.93 കോടിയിലധികം ഇന്ത്യന്‍ രൂപ) ഭാഗ്യം തേടിയെത്തിയത് മലയാളിയെ. അബുദാബിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി അബ്ദുല്‍ സലാം ഷാനവാസിനാണ് ഇത്തവണ ഭാഗ്യസമ്മാനം ലഭിച്ചത്.
യുഎഇയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇന്ത്യാക്കാരായ സുഹൃത്തുക്കള്‍ക്ക് ഭാഗ്യ സമ്മാനം. 15 ദശലക്ഷം ദിര്‍ഹമാണ് തെലങ്കാനയിലെ നിസാമാബാദ് ജില്ലയില്‍ നിന്നുള്ള വിലാസ് റിക്കല, രവി മസിപെഡ്ഡി എന്നീ യുവാക്കള്‍ക്ക് സമ്മാനമായി ലഭിച്ചത്. ഇവര്‍ ഇരുവരും ചേര്‍ന്നെടുത്ത 223805 എന്ന ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയത്.