
അബുദാബി: അബുദാബി സമ്മര്‍ സെയില്‍സിന്റെ ഭാഗമായി നടന്ന നറുക്കെടുപ്പിലും 10 ലക്ഷം ദിര്‍ഹത്തിന്റെ (1.93 കോടിയിലധികം ഇന്ത്യന്‍ രൂപ) ഭാഗ്യം തേടിയെത്തിയത് മലയാളിയെ. അബുദാബിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി അബ്ദുല്‍ സലാം ഷാനവാസിനാണ് ഇത്തവണ ഭാഗ്യസമ്മാനം ലഭിച്ചത്.
കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍വെച്ച് അബ്ദുല്‍ സലാം ഷാനവാസ് സമ്മാനം ഏറ്റുവാങ്ങി. അബുദാബി സാംസ്‌കാരിക- ടൂറിസം വകുപ്പ് സംഘടിപ്പിച്ച 47 ദിവസത്തെ സമ്മര്‍ സെയില്‍സിന്റെ ഭാഗമായി ലൈന്‍സ് ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് പ്രോപ്പര്‍ട്ടിയാണ് നറുക്കെടുപ്പ് നടത്തിയത്. അബുദാബിയിലും അല്‍ഐനിലുമുള്ള തങ്ങളുടെ എട്ട് മാളുകളിലായിരുന്നു ഭാഗ്യപരീക്ഷണത്തിന് അവസരമൊരുക്കിയിരുന്നത്. ഖാലിദിയ്യ മാളില്‍ 200 ദിര്‍ഹത്തിലധികം ചിലവഴിച്ചാണ് ഷാനവാസ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയത്.
ഓഗസ്റ്റ് അഞ്ചിന് തന്നെ സമ്മാനം ലഭിച്ച വിവരമറിയിപ്പ് അധികൃതരുടെ ഫോണ്‍ കോള്‍ ലഭിച്ചു. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം വരുന്നതുവരെ വിവരം രഹസ്യമാക്കി വെയ്ക്കണമെന്നായിരുന്നു നിര്‍ദേശം. നാട്ടിലുള്ള കുടുംബത്തോടുപോലും വിവരം പറഞ്ഞില്ല. വലിയൊരു സര്‍പ്രൈസ് വരാനുണ്ടെന്നുമാത്രമാണ് ഭാര്യയോട് പറഞ്ഞത്. ഏഴും പതിനാലും വയസുള്ള പെണ്‍മക്കളുള്‍പ്പെട്ട തന്റെ കുടുംബം ഇപ്പോള്‍ ഏറെ സന്തുഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.