ഡ്രൈവിങ്ങിനിടെ ഇനി മൊബൈല്‍ ഉപയോഗിച്ചാല്‍ 800 ദിര്‍ഹം പിഴയൊടുക്കേണ്ടി വരുമെന്ന് ദുബായ് പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസ്റൂഹി വ്യക്തമാക്കി. പിഴ മാത്രമല്ല, ഇത്തരക്കാര്‍ക്ക് നാല് ബ്ലാക്ക് പോയന്റും രേഖപ്പെടുത്തും.