Currency

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം: 800 ദിര്‍ഹം പിഴ

സ്വന്തം ലേഖകന്‍Thursday, October 31, 2019 12:03 pm

ദുബായ്: വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിഴ ചുമത്താനുള്ള തയാറെടുപ്പില്‍ ദുബായ് പൊലീസ്. ഡ്രൈവിങ്ങിനിടെ ഇനി മൊബൈല്‍ ഉപയോഗിച്ചാല്‍ 800 ദിര്‍ഹം പിഴയൊടുക്കേണ്ടി വരുമെന്ന് ദുബായ് പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസ്‌റൂഹി വ്യക്തമാക്കി. പിഴ മാത്രമല്ല, ഇത്തരക്കാര്‍ക്ക് നാല് ബ്ലാക്ക് പോയന്റും രേഖപ്പെടുത്തും.

മിക്ക വാഹനാപകടങ്ങളിലും പ്രധാനമായും വില്ലനാകുന്നത് മൊബൈല്‍ ഫോണ്‍ ഉപയോഗമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭാരിച്ച പിഴ ചുമത്താന്‍ ദുബൈ പൊലീസിന്റെ നീക്കം. ഡ്രൈവിങ്ങിനിടെ വളരെ സാധാരണമായി മൊബൈല്‍ ഉപയോഗിക്കുകയാണ് മിക്കവരും. ഇത്തരക്കാരെ കണ്ടെത്തുന്നതിനായും റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി അതിനൂതന നിരീക്ഷണ സംവിധാനങ്ങള്‍ റോഡുകളില്‍ വിന്യസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x