അടിയന്തര ഘട്ടങ്ങളില്‍ ആംബുലന്‍സ്, പൊലീസ്, ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ക്ക് അവസരം കൊടുത്തില്ലെങ്കില്‍ 3000 ദിര്‍ഹം ഇനി ഫൈന്‍ നല്‍കണം. ഇത്തരം വാഹനങ്ങള്‍ 30 ദിവസത്തേക്കു പിടിച്ചെടുക്കാനും ഡ്രൈവറുടെ ലൈസന്‍സില്‍ 6 ബ്ലാക് പോയിന്റുകള്‍ പതിക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു. ആംബുലന്‍സ്, പൊലീസ്, ഫയര്‍ഫോഴ്സ് വാഹനങ്ങളില്‍ സ്ഥാപിച്ച നൂതന ക്യാമറകള്‍ മുഖേനയാകും നിയമലംഘകരെ പിടികൂടുക.