Currency

അടിയന്തര സേവനം നടത്തുന്ന വാഹനങ്ങള്‍ക്ക് തടസം സൃഷ്ടിച്ചാല്‍ 3000 ദിര്‍ഹം പിഴ

സ്വന്തം ലേഖകന്‍Tuesday, July 2, 2019 1:50 pm

അബൂദബി: അടിയന്തര ഘട്ടങ്ങളില്‍ ആംബുലന്‍സ്, പൊലീസ്, ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ക്ക് അവസരം കൊടുത്തില്ലെങ്കില്‍ 3000 ദിര്‍ഹം ഇനി ഫൈന്‍ നല്‍കണം. ഇത്തരം വാഹനങ്ങള്‍ 30 ദിവസത്തേക്കു പിടിച്ചെടുക്കാനും ഡ്രൈവറുടെ ലൈസന്‍സില്‍ 6 ബ്ലാക് പോയിന്റുകള്‍ പതിക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു. ആംബുലന്‍സ്, പൊലീസ്, ഫയര്‍ഫോഴ്‌സ് വാഹനങ്ങളില്‍ സ്ഥാപിച്ച നൂതന ക്യാമറകള്‍ മുഖേനയാകും നിയമലംഘകരെ പിടികൂടുക. ഇതു വരെ ആയിരം ദിര്‍ഹം മാത്രം ഉണ്ടായിരുന്ന പിഴയാണ് മൂന്നിരട്ടിയായി വര്‍ധിപ്പിച്ചത്.

ആംബുലന്‍സുകള്‍ വരുമ്പോള്‍ മറ്റു വാഹനങ്ങള്‍ വേഗം കൂട്ടി പോകാന്‍ തുനിയരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പെട്ടെന്നു ബ്രേക്ക് ചെയ്യാന്‍ പാടില്ല. വേഗം കുറച്ച് സിഗ്‌നലിട്ട് വലതുവശത്തെ ട്രാക്കിലേക്കു മാറി സുരക്ഷിതമായി വാഹനം ഒതുക്കി കൊടുക്കുകയാണ് വേണ്ടത്. സിഗ്‌നലിലും ഇന്റര്‍സെക്ഷനുകളിലും ആംബുലന്‍സുകള്‍ക്കാണ് മുഖ്യ പരിഗണന. ആംബുലന്‍സുകള്‍ക്ക് മാര്‍ഗമൊരുക്കാന്‍ വേണ്ടി ചുകപ്പ് സിഗ്‌നല്‍ മറികടക്കുന്നത് ശിക്ഷാര്‍ഹമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x