www.amer.ae വെബ്സൈറ്റില്‍ വീസ എന്‍ക്വയറി വിഭാഗത്തില്‍ പോയ ശേഷം വീസ നമ്പര്‍, പേര്, ജനന തീയതി, രാജ്യം എന്നിവ ടൈപ്പ് ചെയ്ത ശേഷം സബ്മിറ്റ് ചെയ്താല്‍ വിവരം ലഭിക്കും. അസ്സല് വീസയാണെങ്കില്‍ വീസയുടെ പകര്‍പ്പ് കാണാം. ഇഷ്യൂ ചെയ്ത തീയതിയും തീരുന്ന കാലാവധിയും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. വ്യാജനാണെങ്കില്‍ മിസ് മാച്ച് എന്ന് കാണിക്കും.