മൂന്നൂറ് റിയാലായിരിക്കും ടൂറിസ്റ്റ് വിസ ചാര്‍ജ്. നൂറ്റി നാല്‍പ്പത് റിയാല്‍ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ചാര്‍ജായും നല്‍കണം. തുടക്കത്തില്‍ അന്‍പത്തിയൊന്ന് രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ടൂറിസ്റ്റ് വിസകള്‍ അനുവദിക്കുക. മുന്നൂറ്റി അറുപത് ദിവസമാകും അനുവദിക്കുന്ന വിസയുടെ കാലാവധി. ഈ കാലയളവിനിടയില്‍ ഒന്നിലധികം തവണ രാജ്യത്ത് പ്രവേശിക്കാന്‍ അനുവാദമുണ്ടാകും.