Currency

സൗദിയില്‍ ടൂറിസ്റ്റ് വിസ ഈ മാസം മുതല്‍; ഒരു വര്‍ഷം കാലാവധി

സ്വന്തം ലേഖകന്‍Thursday, September 5, 2019 6:14 pm

റിയാദ്: സൗദിയില്‍ ഈ മാസം ഇരുപത്തിയേഴ് മുതല്‍ ടൂറിസ്റ്റ് വിസ അനുവദിച്ചു തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. മൂന്നൂറ് റിയാലായിരിക്കും ടൂറിസ്റ്റ് വിസ ചാര്‍ജ്. നൂറ്റി നാല്‍പ്പത് റിയാല്‍ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ചാര്‍ജായും നല്‍കണം. തുടക്കത്തില്‍ അന്‍പത്തിയൊന്ന് രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ടൂറിസ്റ്റ് വിസകള്‍ അനുവദിക്കുക. മുന്നൂറ്റി അറുപത് ദിവസമാകും അനുവദിക്കുന്ന വിസയുടെ കാലാവധി. ഈ കാലയളവിനിടയില്‍ ഒന്നിലധികം തവണ രാജ്യത്ത് പ്രവേശിക്കാന്‍ അനുവാദമുണ്ടാകും.

എന്നാല്‍ ഓരോ തവണ സന്ദര്‍ശിക്കുമ്പോഴും പരമാവധി തങ്ങാവുന്ന കാലം തൊണ്ണൂറ് ദിവസമായിരിക്കും. വര്‍ഷത്തില്‍ രാജ്യത്ത് ആകെ തങ്ങാവുന്ന ദിനങ്ങള്‍ നൂറ്റി എണ്‍പത് ദിവസമായിരിക്കുമെന്നും വ്യവസ്ഥയുണ്ട്. ഓണ്‍ലൈന്‍ വഴിയാണ് വിസക്ക് അപേക്ഷിക്കേണ്ടത്. പ്രത്യേകം തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിമാനത്താവളങ്ങളില്‍ ഓണ്‍അറൈവല്‍ വിസയും അനുവദിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x