ഏപ്രില്‍ എട്ട് വ്യാഴാഴ്ച ഉച്ചക്ക് 12 മണി മുതലായിരിക്കും വിലക്ക് പ്രാബല്ല്യത്തില്‍ വരുക. ഒമാനി പൗരന്മാര്ക്കും റെസിഡന്റ് വിസയിലുള്ളവര്‍ക്കും മാത്രമായിരിക്കും വ്യാഴാഴ്ച ഉച്ചമുതല്‍ രാജ്യത്തെ വിമാനത്താവളങ്ങള്‍ വഴി പ്രവേശനാനുമതി ലഭിക്കുകയുള്ളൂവെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.
സൗദിയിലേക്ക് കുടുംബത്തിനും ബിസിനസിനുമുള്ള സന്ദര്‍ശക വിസകള്‍ ഒരു മാസത്തേക്കും ഒരു വര്‍ഷത്തേക്കുമായി നിജപ്പെടുത്തിയത് പ്രാബല്യത്തിലായി. നേരത്തെയുണ്ടായിരുന്ന മൂന്ന്, ആറ്, രണ്ട് വര്‍ഷ സന്ദര്‍ശക വിസകള്‍ സൈറ്റുകളില്‍ നിന്നും പിന്‍വലിച്ചു. രണ്ടു വിസകള്‍ക്കും മുന്നൂറ് റിയാല്‍ തന്നെയാണ് സ്റ്റാമ്പിങ് ചാര്‍ജ്.