ഫ്ലാഷ് വില്‍പ്പനയില്‍ 1,199 രൂപ മുതലുള്ള ടിക്കറ്റുകള്‍ ലഭ്യമാണ്. 2019 ഒക്ടോബര്‍ 10 മുതല്‍ 2020 മാര്‍ച്ച് 28 വരെയാണ് ഇപ്പോള്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളില്‍ യാത്ര ചെയ്യാനാകുന്നത്. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ആദ്യം ടിക്കറ്റുകള്‍ എന്ന രീതിയിലാണ് ടിക്കറ്റ് വില്‍പ്പന നടക്കുക. ഈ ഓഫറിന് കീഴിലുള്ള സീറ്റുകള്‍ വിറ്റു കഴിഞ്ഞാല്‍ സാധാരണ ടിക്കറ്റ് നിരക്കുകള്‍ ദൃശ്യമാകും.
എയര്‍വിസ്താരയുടെ രണ്ടാമത്തെ അന്താരാഷ്ട്ര സര്‍വീസാണ് ദുബായിലേക്ക് ആരംഭിക്കുന്നത്. ആഗസ്റ്റ് 21 മുതല്‍ ദിവസവും വൈകുന്നേരം 4:25ന് മുംബൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനം യു.എ.ഇ സമയം 6:15ന് ദുബായിലെത്തും. രാത്രി 7:15ന് ദുബായില്‍ നിന്ന് തിരിച്ചുപറക്കുന്ന വിമാനം രാത്രി 12:15ന് മുംബൈയിലെത്തും.