Currency

വിസ്താര വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്; രണ്ട് ദിവസം മാത്രം

സ്വന്തം ലേഖകന്‍Friday, October 11, 2019 1:05 pm

ന്യൂഡല്‍ഹി: ഉത്സവ സീസണിനോടനുബന്ധിച്ച് ഒക്ടോബര്‍ 10 മുതല്‍ വിസ്താര എയര്‍ലൈന്‍സില്‍ 48 മണിക്കൂര്‍ പ്രത്യേക ഓഫര്‍ വില്‍പ്പന പ്രഖ്യാപിച്ചു. അന്താരാഷ്ട്ര, ആഭ്യന്തര ശൃംഖലയിലുടനീളം എല്ലാ നികുതികളും നിരക്കുകളും ഉള്‍പ്പെടെ ഇക്കോണമി ക്ലാസ്, പ്രീമിയം ഇക്കോണമി, ബിസിനസ് ക്ലാസ് എന്നിങ്ങനെ മൂന്ന് ക്ലാസ് യാത്രകള്‍ക്കും ഓഫര്‍ ബാധകമാണെന്ന് കമ്പനി അറിയിച്ചു.

ഫ്‌ലാഷ് വില്‍പ്പനയില്‍ 1,199 രൂപ മുതലുള്ള ടിക്കറ്റുകള്‍ ലഭ്യമാണ്. 2019 ഒക്ടോബര്‍ 10 മുതല്‍ 2020 മാര്‍ച്ച് 28 വരെയാണ് ഇപ്പോള്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളില്‍ യാത്ര ചെയ്യാനാകുന്നത്. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ആദ്യം ടിക്കറ്റുകള്‍ എന്ന രീതിയിലാണ് ടിക്കറ്റ് വില്‍പ്പന നടക്കുക. ഈ ഓഫറിന് കീഴിലുള്ള സീറ്റുകള്‍ വിറ്റു കഴിഞ്ഞാല്‍ സാധാരണ ടിക്കറ്റ് നിരക്കുകള്‍ ദൃശ്യമാകും.

ഓഫര്‍ നിരക്കില്‍ ടിക്കറ്റുകള്‍ www.airvistara.com, വിസ്താരയുടെ iOS, Android മൊബൈല്‍ ആപ്ലിക്കേഷനുകള്‍, വിസ്താരയുടെ എയര്‍പോര്‍ട്ട് ടിക്കറ്റ് ഓഫീസുകള്‍ (എടിഒകള്‍), വിസ്താരയുടെ കോള്‍ സെന്റര്‍, ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സികള്‍ (ഒടിഎകള്‍), ട്രാവല്‍ ഏജന്റുകള്‍ എന്നിവ വഴി ബുക്ക് ചെയ്യാം.

ദില്ലി-അഹമ്മദാബാദ് (2,099 രൂപ), ദില്ലി-ചണ്ഡിഗഡ് (1,499 രൂപ), ദില്ലി-ജമ്മു (1,699 രൂപ), ദില്ലി-ലേ (1,499 രൂപ), ദില്ലി-ലഖ്നൗ (1,499 രൂപ) ദില്ലി-ശ്രീനഗര്‍ (1,549 രൂപ), മുംബൈ-ബെംഗളൂരു (1,799 രൂപ), മുംബൈ-ഗോവ (1,999 രൂപ), മുംബൈ-ഹൈദരാബാദ് (1,599 രൂപ), ഹൈദരാബാദ്-പൂനെ (1,949 രൂപ) എന്നിങ്ങനെയാണ് വിവിധ സര്‍വ്വീസുകളും ടിക്കറ്റ് നിരക്കുകളും. ഇക്കോണമി ക്ലാസ് നിരക്കുകളാണിത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x