വിക്ടോറിയയില്‍ ദയാവധത്തിനുള്ള നിയമം പ്രാബല്യത്തില്‍ വന്നു. 2017ല്‍ ഇതിനായി സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ നിയമം ബുധനാഴ്ച പ്രാബല്യത്തില്‍ വന്നു. അധിക കാലം ജീവിച്ചിരിക്കില്ല എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ, മാരകരോഗം ബാധിച്ച വിക്ടോറിയക്കാര്ക്കാണ് ജൂണ്‍ 19 മുതല്‍ ദയാവധത്തിനായി ആവശ്യപ്പെടാവുന്നത്. ഇതോടെ ഓസ്ട്രേലിയയില്‍ ദയാവധം നിലവിലുള്ള ഏക സംസ്ഥാനമായി മാറുകയാണ് വിക്ടോറിയ.