ജലസംരക്ഷണത്തിന്റെ പ്രാധാന്യം വിളംബരം ചെയ്ത് അബുദാബി ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ മനുഷ്യ ചങ്ങല സൃഷ്ടിച്ചു. ‘ഹോള്‍ഡ് ദ ഡ്രോപ്പ്, വാട്ടര്‍ സേവ്’ എന്ന മുദ്രാവാക്യവുമായി വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ഉള്‍പ്പെടെ ആറായിരത്തിലേറെ പേരാണ് ജലസംരക്ഷണ വിളംബര പരിപാടിയില്‍ പങ്കുചേര്‍ന്നത്. സ്വദേശികളെയും വിദേശികളെയും ഒരുപോലെ ആകര്‍ഷിക്കുന്നതായി ചടങ്ങ്.