
അബൂദബി: ജലസംരക്ഷണത്തിന്റെ പ്രാധാന്യം വിളംബരം ചെയ്ത് അബുദാബി ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ മനുഷ്യ ചങ്ങല സൃഷ്ടിച്ചു. ‘ഹോള്‍ഡ് ദ ഡ്രോപ്പ്, വാട്ടര്‍ സേവ്’ എന്ന മുദ്രാവാക്യവുമായി വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ഉള്‍പ്പെടെ ആറായിരത്തിലേറെ പേരാണ് ജലസംരക്ഷണ വിളംബര പരിപാടിയില്‍ പങ്കുചേര്‍ന്നത്. സ്വദേശികളെയും വിദേശികളെയും ഒരുപോലെ ആകര്‍ഷിക്കുന്നതായി ചടങ്ങ്.
അബുദബി ഇന്ത്യന്‍ സ്കൂള്‍ പിന്നിട്ട ഒരു വര്‍ഷമായി ‘ഹോള്‍ഡ് ദ് ഡ്രോപ്പ്’ മുദ്രാവാക്യവുമായി ജലസംരക്ഷണ പ്രചാരണ പരിപാടികളില്‍ സജീവമാണ്. ജല സംരക്ഷണത്തിന്റെ പ്രാധാന്യം പരമാവധി പേരിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് അബൂദബി ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ നീരജ് ഭാര്‍ഗവ പറഞ്ഞു.
യുവാക്കളെയും പ്രായമായവരെയും ജല സംരക്ഷണ പ്രചാരണ ഭാഗമാക്കുന്ന തുടര്‍പരിപാടി ആവിഷ്കരിക്കാനും സ്കൂള്‍ ആലോചിക്കുന്നുണ്ട്. അബൂദബി പോലീസിനു പുറമെ കമ്മ്യൂണിറ്റി പോലീസ് അംഗങ്ങളും പരിപാടിയുടെ നടത്തിപ്പിനുവേണ്ട സഹായ സൗകര്യങ്ങള്‍ നല്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.